കാതോലിക്ക ബാവയ്ക്ക് സ്വീകരണം

Thursday 11 November 2021 12:30 AM IST

കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽ മിഷൻ ആശുപത്രി പ്രസിഡന്റും രക്ഷാധികാരിയും മലങ്കര ഓർത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവയ്ക്ക് ഇന്ന് വൈകിട്ട് 3 ന് ആശുപത്രിയിൽ സ്വീകരണം നൽകും. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം നിർവഹിക്കും. അങ്കമാലി ഭദ്രാസനാധിപൻ യുഹാനോൻ മാർ പോളികാർപോസ് അദ്ധ്യക്ഷനാകും. എപ്പിസ്‌കോപൽ സുന്നഹാദോസ് സെക്രട്ടറി യുഹാനോൻ മാർ ദിയസ്‌കോറസ്, വൈദിക സെമിനാരി പ്രിൻസിപ്പൽ ഫാ. ജോൺസ് അബ്രാഹാം കോനാട്ട് തുടങ്ങിയവർ സംബന്ധിക്കും.