കരിമീൻ വിത്ത് ഉത്പാദക കൂട്ടായ്മ

Thursday 11 November 2021 12:36 AM IST

കൊച്ചി: കരിമീൻ കർഷകർക്ക് ഗുണമേന്മയുള്ള വിത്തുകൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കരിമീൻ വിത്തുത്പാദക കർഷക കൂട്ടായ്മയ്ക്ക് രൂപം നൽകി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെ.വി.കെ).
സാങ്കേതിക വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ കർഷകരുടെ കൃഷിയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വിത്തുത്പാദന കേന്ദ്രങ്ങളിൽ നിന്ന് ഗുണമേന്മയുള്ള കരിമീൻ വിത്തുകൾ ഉത്പാദിപ്പിച്ച് മറ്റ് കർഷകർക്ക് വിതരണം ചെയ്യുന്ന പദ്ധതി കഴിഞ്ഞ അഞ്ച് വർഷങ്ങളായി കെ.വി.കെ നടത്തുന്നുണ്ട്. കൂട്ടായ്മയുടെ ഭാരവാഹികളായി ഉല്ലാസ് എ.ആർ (പ്രസിഡന്റ്), ദീപു ശശിധരൻ (സെക്രട്ടറി), ഷിബു തൈത്തറ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
കരിമീൻ കുഞ്ഞുങ്ങൾക്കായി 8281757450, 9995874050.

Advertisement
Advertisement