വിലക്കയറ്റം: നടപടിയെടുക്കണം
Thursday 11 November 2021 12:41 AM IST
കൊച്ചി: ടാർ, കമ്പി, സിമന്റ് എന്നിവയുടെ വിലക്കയറ്റം പിടിച്ചുനിർത്താൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഓൾ കേരള ഗവ.കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ (എ.കെ.ജി.സി.എ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിനു മുമ്പിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി ജോജി ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.എ. അബ്ദുള്ള അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.വി. സ്റ്റീഫൻ, ഭാരവാഹികളായ പി.കെ. ഇബ്രാഹിം, ഒ.വി. മോഹനൻ, എം.ജെ. ബേബി, സി.പി. നാസർ, ടി.എ. അബ്ദുൾ കരീം, എൻ. മോഹനൻ, എ.ടി. സന്തോഷ്, ജോണി തോമസ്, എം.വി. ജോർജ് എന്നിവർ സംസാരിച്ചു.