ചെമ്പൈ പുരസ്കാരം തിരുവിഴ ജയശങ്കറിന്
Thursday 11 November 2021 12:30 AM IST
ഗുരുവായൂർ: ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ ദേവസ്വം നൽകിവരുന്ന ശ്രീ ഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം നാദസ്വര വിദ്വാൻ തിരുവിഴ ജയശങ്കറിന്. പുരസ്കാരത്തിന് ആദ്യമായാണ് നാദസ്വരം കലാകാരൻ അർഹനാകുന്നത്. 50,001 രൂപയും ശ്രീഗുരുവായൂരപ്പന്റെ രൂപം മുദ്രണം ചെയ്ത 10 ഗ്രാം സ്വർണപ്പതക്കവും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് കൺവീനറായ സമിതിയാണ് പുരസ്കാരം നിർണയിച്ചത് . ഈ മാസം 29 ന് വൈകിട്ട് 5ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി കെ. രാധാകൃഷ്ണൻ പുരസ്കാരം സമ്മാനിക്കും. ജയശങ്കറിന്റെ നാദസ്വര കച്ചേരിയും അരങ്ങേറും.