വീണ്ടും വർദ്ധന: 1,151 പേർക്ക് കൊവിഡ്

Thursday 11 November 2021 12:05 AM IST

കൊച്ചി: ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധന. ഇന്നലെ 1,151 പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതിൽ 1,128 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം. പുത്തൻവേലിക്കര- 61, തൃക്കാക്കര- 42, പള്ളിപ്പുറം- 40 എന്നിവിടങ്ങളിലാണ് രോഗബാധിതർ കൂടുതൽ. ആയവന, ഐക്കാരനാട്, കരുവേലിപ്പടി, കല്ലൂർക്കാട്, കൂത്താട്ടുകുളം തുടങ്ങി 49 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ. രോഗമുക്തി- 964.ടി.പി.ആർ- 9.91. ജില്ലയിൽ ഇതുവരെ 48,33,473 ഡോസ് വാക്‌സിനാണ് നൽകിയത്.

Advertisement
Advertisement