യാത്രഅയപ്പ് നൽകി

Thursday 11 November 2021 12:15 AM IST

ചിറ്റൂർ: നല്ലേപ്പിള്ളി തെക്കേദേശം ബ്രാഞ്ച് പോസ്റ്റ് മാസ്റ്ററായി 46 വർഷത്തെ സേവനത്തിനു ശേഷം വിരമിച്ച ഇ. ജയകൃഷണന് വകുപ്പ് മേധാവികളും സഹപ്രവർത്തകരും യാത്രഅയപ്പ് നൽകി. പാലക്കാട് പോസ്റ്റൽ ഡിവിഷൻ സീനിയർ സൂപ്രണ്ട് സുധാകരൻ ഉദ്ഘാടനം ചെയ്തു. കൊഴിഞ്ഞാമ്പാറ പോസ്റ്റ് മാസ്റ്റർ എം. അനിഷ അദ്ധ്യക്ഷത വഹിച്ചു. പാലക്കാട് സൗത്ത് സബ് ഡിവിഷൻ അസിസ്റ്റന്റ് സൂപ്രണ്ട് പി.ദീപ്തി, എൻ.എഫ്.പി.ടി നേതാക്കളായ പി.ശിവദാസ്, ശശി, ശാന്തകുമാർ, ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വി. രാജൻ, കെ. പെരിയസ്വാമി, കെ. ചന്ദ്രൻ, രാമ സുബ്രഹ്മണ്യൻ, ഹുസൈൻ എന്നിവർ പങ്കെടുത്തു.