പ്ലസ് വൺ: സ്‌കൂൾ മാറ്റത്തിന് അനുമതി
Thursday 11 November 2021 12:51 AM IST
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം ലഭിച്ചശേഷം മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സീറ്റ് ഒഴിവുണ്ടെങ്കിൽ സർക്കാർ അനുമതി നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിയമസഭയിൽ അറിയിച്ചു. 23ന് പുതിയ ബാച്ചുകൾ ആരംഭിക്കുന്നതോടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ലഭിക്കും.