എം.എസ്.എം അന്താരാഷ്ട്ര അറബിക് സമ്മേളനം

Thursday 11 November 2021 12:03 AM IST

മലപ്പുറം: എം.എസ്.എം 15ാമത് അന്താരാഷ്ട്ര അറബിക് സമ്മേളനം 12,​13 തീയതികളിൽ പുളിക്കൽ ജാമിഅ സലഫിയ്യ കാമ്പസിൽ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 12ന് വൈകിട്ട് ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി റിസർച്ച് ഫെല്ലോ അലി മുസ്തഫ ലവാൻ ഉദ്ഘാടനം ചെയ്യും. കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ അദ്ധ്യക്ഷത വഹിക്കും. 13ന് രാവിലെ ഒമ്പതിന് ടെക്നിക്കൽ സെഷൻ. മൂന്ന് വേദികളിലായി നടക്കുന്ന സമ്മേളനത്തിൽ എട്ട് സെഷനുകളിലായി 50 പ്രബന്ധങ്ങൾ അവതരിപ്പിക്കും. അറബി ഭാഷാ ഉപരി പഠന,​ തൊഴിൽ,​ ഗവേഷണ സാദ്ധ്യതകൾ പരിചയപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സ്വാഗത സംഘം ചെയർമാൻ ടി.യൂസുഫലി സ്വലാഹി,​ എം.എസ്.എം ജനറൽ സെക്രട്ടറി സുഹ്ഫി ഇംറാൻ,​ ഇത്തിഹാദ് സലഫി,​ ലബീബ് സിയാംകണ്ടം എന്നിവരറിയിച്ചു.

Advertisement
Advertisement