നുണങ്ങാർ പാലം പൂർത്തിയായി

Thursday 11 November 2021 12:19 AM IST

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായി പമ്പ ത്രിവേണിയിൽ നുണങ്ങാറിന് കുറുകെ ജലസേചന വകുപ്പ് താൽകാലിക പാലം നിർമ്മാണ പ്രവർത്തികൾ പൂർത്തീകരിച്ചു. തീർത്ഥാടനവുമായി ബന്ധപ്പെട്ട് ഇറിഗേഷൻ വകുപ്പ് ഏറ്റെടുത്ത വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.

പന്തളം മുതൽ പമ്പ വരെയുള്ള തീർത്ഥാടന പാതയിലെ എല്ലാ കടവുകളിലും ആറ് ഭാഷകളിലുള്ള മുന്നറിയിപ്പ് ബോർഡുകളും ബാരിക്കേഡുകളും സ്ഥാപിക്കുന്ന പ്രവൃത്തി നാളെ പൂർത്തിയാകും.

Advertisement
Advertisement