കിളിമഞ്ചാരോയുടെ നെറുകയിൽ മലയാളി വനിത

Thursday 11 November 2021 12:00 AM IST
ടാൻസാനിയയിലെ കിളിമൻജാരോയുടെ മുകളിൽ ഇന്ത്യൻ പതാകയുമായി മിലാഷാ ജോസഫ്

ചേർത്തല: ആഫ്രിക്കയിലെ ഏ​റ്റവും ഉയരം കൂടിയതും ലോകത്തെ സ്വതന്ത്റമായി നിൽക്കുന്ന ഏ​റ്റവും ഉയരംകൂടിയ മലനിരയുമായ ടാൻസാനിയയിലെ കിളിമൻജാരോയുടെ നെറുകയിൽ മലയാളി വനിത. സ്ത്രീമുന്നേ​റ്റമെന്ന സന്ദേശവുമായി 5,895 മീ​റ്റർ ഉയരം താണ്ടി മാരാരിക്കുളം സ്വദേശിയായ 29 കാരി മിലാഷാ ജോസഫാണ് അപൂർവ്വ നേട്ടം കൈവരിച്ചത്. 6ന് രാവിലെ 8.23നാണ് മിലാഷ കിളിമഞ്ചോരോയുടെ നെറുകയിൽ ഇന്ത്യൻ പതാക പാറിച്ചത്. അയർലണ്ടിലെ കമ്പനിയിൽ ഫിനാൻഷ്യൽ ഓഫീസറായി ജോലിചെയ്യുന്ന ചേർത്തല മാരാരിക്കുളം ചൊക്കംതയ്യിൽ റിട്ട. ഗവ. ഐ.ടി.ഐ പ്രിൻസിപ്പൽ ജോസഫ് മാരാരിക്കുളത്തിന്റെയും ബിബിജോസഫിന്റെയും മകളാണ് മിലാഷ. അഡ്വൈസർ ഹീറോ എന്ന ഏജൻസി വഴിയാണ് പർവതാരോഹണത്തിന് ഇറങ്ങിയത്. ഒ​റ്റയ്ക്കുള്ള ശ്രമത്തിൽ മറാംഗുറൂട്ടാണ് തിരഞ്ഞെടുത്തത്. അഞ്ചുദിവസം കൊണ്ടാണ് നെറുകയിലെത്തിയത്.

മാനസികവും ശാരീരികവുമായ തയ്യാറെടുപ്പുകൾക്ക് ശേഷമായിരുന്നു മലകയ​റ്റം. പൊതുവെയുള്ള ശ്വാസതടസമെന്ന വെല്ലുവിളി അതിജീവിച്ചു. മൂന്ന് പോർട്ടർമാരും ഒരുഷെഫും ഗൈഡുമാണ് സഹായത്തിനുണ്ടായിരുന്നത്. നേട്ടത്തിൽ നിറഞ്ഞ ആഹ്ലാദത്തിലാണ് കുടുംബം. ഓട്ടോമൊബൈൽ എൻജിനിയറായ മിഖിലേഷ് ജോസഫാണ് സഹോദരൻ.

""

ഏതു സ്ത്രീക്കും സമൂഹത്തിന്റെ മുഖ്യധാരയിലേക്കെത്താൻ തടസങ്ങളില്ല, മനസുറപ്പ് വേണമെന്ന് മാത്രം. ഇത് തെളിയിക്കാനാണ് വെല്ലുവിളികൾ അതിജീവിച്ച് മലകയ​റിയത്.

മിലാഷ ജോസഫ്