കെ.എസ്.എസ്.പി.എ വാർഷിക സമ്മേളനം

Thursday 11 November 2021 12:35 AM IST
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ടൗൺ നോർത്ത് മണ്ഡലം വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ടൗൺ നോർത്ത് മണ്ഡലം വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി കെ.ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജേന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടേറിയറ്റ് അംഗം സി.ബാലൻ മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പുത്തൂർ രാമകൃഷ്ണൻ, കെ.അനന്തൻ, എം.എം.തോമസ്, പി.ചന്ദ്രശേഖരൻ, എം.ചന്ദ്രൻ, കെ.ബൽറാം, സഹദേവൻ, എം.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ആർ.പ്രഭുൽകുമാർ (പ്രസിഡന്റ്), എം.കെ.സിദ്ധാർത്ഥൻ, വെങ്കിടേശ്വരൻ, (വൈസ് പ്രസിഡന്റ്), വി.കെ.രാധാകൃഷ്ണൻ (സെക്രട്ടറി), പി.കെ.നാരായണൻ കുട്ടി (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement