മണ്ഡലകാല തീർത്ഥാടനം: 15ന് നട തുറക്കും

Thursday 11 November 2021 2:28 AM IST

 വെർച്വൽ ക്യൂ ബുക്കിംഗിന് തിരക്കേറി

പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് 15ന് വൈകിട്ട് അഞ്ചിന് നട തുറക്കും. സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്. ഡിസംബർ 26നാണ് മണ്ഡലപൂജ.

തീർത്ഥാടനത്തിന് പ്രതിദിനം 30,000 പേർക്ക് ദർശനത്തിന് അനുമതിയുള്ളതിനാൽ വെർച്വൽ ക്യൂ ബുക്കിംഗിന് തിരക്കേറി. ഇന്നലെ വരെ 12ലക്ഷം തീർത്ഥാടകർ ബുക്ക് ചെയ്തിട്ടുണ്ട്. ബുക്ക് ചെയ്യാതെ വരുന്നവർക്ക് സ്പോട്ട് രജിസ്ട്രേഷന് നിലയ്ക്കലിൽ അഞ്ച് കൗണ്ടറുകൾ തുറക്കും. കൊവിഡ് വാക്സിൻ രണ്ട് ഡോസ് സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് പരിശോധനാ ഫലം, ആധാർ കാർഡ് എന്നിവ കരുതണം. നിലയ്ക്കൽ, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ കൊവിഡ് പരിശോധന സൗകര്യമുണ്ടാകും.

തീർത്ഥാടകർക്ക് പമ്പാ സ്നാനവും ബലിതർപ്പണവും അനുവദിക്കും. സന്നിധാനനം, പമ്പ, നിലയ്ക്കൽ എന്നിവി‌ടങ്ങളിൽ താമസ സൗകര്യം ഉണ്ടാകില്ല.

നെയ്യഭിഷേകം

പുലർച്ചെ അഞ്ചര മുതൽ ഉച്ചയ്ക്ക് 12.30വരെ

വഴിപാടുകൾ

കളഭാഭിഷേകം, പുഷ്പാഭിഷേകം, അർച്ചന, ഗണപതിഹോമം

5000 കുപ്പികൾ

ഭക്തർക്ക് കുടിവെള്ളം നൽകാൻ 5000 സ്റ്റീൽ കുപ്പികൾ പമ്പയിലും സന്നിധാനത്തും എത്തിക്കും. ഒരു കുപ്പിക്ക് 200 രൂപ ഈടാക്കും. ദർശനം കഴിഞ്ഞ് തിരികെ പോകുമ്പോൾ കുപ്പികൾ തിരിച്ചു നൽകിയാൽ പണവും തിരിച്ചു നൽകും. സ്റ്റീൽ ഗ്ളാസുകൾ കൈയിലുണ്ടെങ്കിൽ കുപ്പി വാങ്ങേണ്ടതില്ല. കൗണ്ടറുകളിൽ നിന്ന് ഔഷധ വെള്ളം ഗ്ളാസുകളിൽ വാങ്ങാം.

യാത്രയ്ക്ക് സ്വാമി അയ്യപ്പൻ റോഡ്

ഭക്തരുടെ മലകയറ്റവും ഇറക്കവും സ്വാമി അയ്യപ്പൻ റോഡ് വഴി മാത്രമായിരിക്കും.

പമ്പ സർവീസ്

കെ.എസ്.ആർ.ടി.സിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പമ്പ സർവീസ് 15ന് പുലർച്ചെ മുതൽ. മുന്നൂറോളം ബസുകളാണ് സർവീസ് നടത്തുന്നത്. പമ്പ-നിലയ്ക്കൽ സർവീസിനായി 100 എ.സി, നോൺ എ.സി ലോഫ്ളോർ ബസുകൾ

ശ​ബ​രി​മ​ല​ ​സേ​ഫ് ​സോ​ൺ​ ​പ​ദ്ധ​തി​ ​ഉ​ദ്ഘാ​ട​നം​ ​നാ​ളെ

തി​രു​വ​ന​ന്ത​പു​രം​:​ ​ശ​ബ​രി​മ​ല​ ​തീ​ർ​ത്ഥാ​ട​ക​രു​ടെ​ ​യാ​ത്ര​ ​സു​ര​ക്ഷി​ത​വും​ ​സു​ഗ​മ​വു​മാ​ക്കു​ന്ന​തി​നാ​യി​ ​കേ​ര​ള​ ​റോ​ഡ് ​സു​ര​ക്ഷ​ ​അ​തോ​റി​ട്ടി​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​മോ​ട്ടോ​ർ​ ​വാ​ഹ​ന​ ​വ​കു​പ്പ് ​ആ​വി​ഷ്‌​ക​രി​ച്ച​ ​ശ​ബ​രി​മ​ല​ ​സേ​ഫ് ​സോ​ൺ​ ​പ​ദ്ധ​തി​ ​നാ​ള​ ​രാ​വി​ലെ​ 10.30​ന് ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​നി​ല​യ്ക്ക​ൽ​ ​ഇ​ല​വു​ങ്ക​ലി​ൽ​ ​ന​ട​ക്കു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​വി​ണാ​ ​ജോ​ർ​ജ് ​അ​ദ്ധ്യ​ക്ഷ​യാ​കും.

അ​ര​വ​ണ​ ​നി​ർ​മ്മാ​ണം ഇ​ന്ന് തു​ട​ങ്ങും

ശ​ബ​രി​മ​ല​ ​:​ ​മ​ണ്ഡ​ല​ ​-​ ​മ​ക​ര​വി​ള​ക്ക് ​തീ​ർ​ത്ഥാ​ട​ന​ത്തി​ന് 15​ ​ന് ​ന​ട​ ​തു​റ​ക്കാ​നി​രി​ക്കെ​ ​ശ​ബ​രി​മ​ല​യി​ൽ​ ​അ​ര​വ​ണ​ ​നി​ർ​മ്മാ​ണം​ ​ഇ​ന്നാ​രം​ഭി​ക്കും.​ ​രാ​വി​ലെ​ ​പ്ളാ​ന്റി​ൽ​ ​പു​ണ്യാ​ഹം​ ​ത​ളി​ച്ച് ​ശു​ദ്ധി​ ​വ​രു​ത്തി​യ​ശേ​ഷം​ ​മേ​ൽ​ശാ​ന്തി​ ​വി.​ ​കെ.​ ​ജ​യ​രാ​ജ് ​പോ​റ്റി​ ​ദീ​പം​ ​തെ​ളി​ച്ച് ​പൂ​ജ​ ​ന​ട​ത്തും. ന​ട​ ​തു​റ​ക്കു​ന്ന​തി​ന് ​മു​മ്പ് ​പ​ത്ത് ​ല​ക്ഷം​ ​ടി​ൻ​ ​അ​ര​വ​ണ​യും​ 2​ ​ല​ക്ഷം​ ​പാ​യ്ക്ക​റ്റ് ​അ​പ്പ​വും​ ​ക​രു​ത​ൽ​ ​ശേ​ഖ​ര​മാ​യി​ ​ഉ​ണ്ടാ​കും.​ ​പ്ര​തി​ദി​നം​ ​ര​ണ്ട​ര​ ​ല​ക്ഷം​ ​ടി​ൻ​ ​അ​ര​വ​ണ​ ​ഉ​ത്പാ​ദി​പ്പി​ച്ച് ​പാ​യ്ക്ക് ​ചെ​യ്യാ​നു​ള്ള​ ​സം​വി​ധാ​നം​ ​പ്ളാ​ന്റി​ലു​ണ്ട്.​ ​ഉ​ണ്ണി​യ​പ്പ​ത്തി​ന്റെ​ ​നി​ർ​മ്മാ​ണം​ 13​ ​ന് ​ആ​രം​ഭി​ക്കും.​ ​അ​പ്പം,​ ​അ​ര​വ​ണ​ ​നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ​ ​അ​സം​സ്കൃ​ത​ ​സാ​ധ​ന​ങ്ങ​ൾ​ ​സ​ന്നി​ധാ​ന​ത്ത് ​എ​ത്തി​ച്ചു​ക​ഴി​ഞ്ഞു.​ ​സാ​ധ​ന​ങ്ങ​ളു​ടെ​ ​ഗു​ണ​നി​ല​വാ​രം​ ​പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി​ ​പ​മ്പ​യി​ലും​ ​സ​ന്നി​ധാ​ന​ത്തും​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്റെ​ ​ലാ​ബ് ​പ്ര​വ​ർ​ത്ത​ന​ ​സ​ജ്ജ​മാ​യി.​ ​മ​ഹാ​രാ​ഷ്ട്ര​യി​ൽ​ ​നി​ന്നാ​ണ് ​ഇ​ക്കു​റി​യും​ ​ശ​ർ​ക്ക​ര​പ്പൊ​ടി​എ​ത്തി​ക്കു​ന്ന​ത്. ഉ​ണ്ട​ ​ശ​ർ​ക്ക​ര​യി​ൽ​ ​ഉ​പ്പി​ന്റെ​ ​അം​ശം​ ​കൂ​ടു​ത​ലാ​യ​തി​നാ​ൽ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​ശ​ർ​ക്ക​ര​പ്പൊ​ടി​യാ​ണ് ​അ​ര​വ​ണ,​ ​അ​പ്പം​ ​നി​ർ​മ്മാ​ണ​ത്തി​നാ​യി​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ത്.​ ​ഇ​വ​ ​നി​ർ​മ്മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ​ ​ഉ​ണ​ക്ക​ല​രി,​ ​ഏ​ല​യ്ക്ക,​ ​ശ​ർ​ക്ക​ര,​ ​ക​ൽ​ക്ക​ണ്ടം,​ ​ചു​ക്ക് ​എ​ന്നി​വ​യു​ടെ​ ​ഗു​ണ​നി​ല​വാ​രം​ ​പ​മ്പ​യി​ലെ​ ​ലാ​ബി​ൽ​ ​പ​രി​ശോ​ധി​ച്ച് ​ഉ​റ​പ്പു​ ​വ​രു​ത്തി​യ​ശേ​ഷ​മാ​ണ് ​സ​ന്നി​ധാ​ന​ത്തേ​ക്ക് ​അ​യ​യ്ക്കു​ന്ന​ത്.​ ​സ​ന്നി​ധാ​ന​ത്ത് ​ഇ​ത് ​വീ​ണ്ടും​ ​പ​രി​ശോ​ധി​ക്കും.​ ​തീ​ർ​ത്ഥാ​ട​ന​ ​കാ​ലം​ ​തു​ട​ങ്ങി​യാ​ൽ​ ​ഭ​ക്ഷ്യ​ ​സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ന്റെ​ ​റി​സ​ർ​ച്ച് ​ഓ​ഫീ​സ​ർ​മാ​ർ​ ​പ​മ്പ​യി​ലും​ ​സ​ന്നി​ധാ​ന​ത്തും​ ​ഉ​ണ്ടാ​കും.​ ​പ​മ്പ,​ ​നി​ല​യ്ക്ക​ൽ,​ ​ശ​ബ​രി​മ​ല​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ഭ​ക്ഷ്യ​സു​ര​ക്ഷാ​ ​സ്ക്വാ​ഡും​ ​പ്ര​വ​ർ​ത്തി​ക്കും.​ ​നി​ല​യ്ക്ക​ലി​ൽ​ ​​മൊ​ബൈ​ൽ​ ​ലാ​ബും​ ​സ​ജ്ജ​മാ​ക്കും.

ഗ​താ​ഗ​തം​:​ 12​ന് ​യോ​ഗം

​മ​ണ്ഡ​ല​കാ​ലം​ ​ആ​രം​ഭി​ക്കു​ന്ന​തി​നു​ ​മ​ന്നോ​ടി​യാ​യി​ ​ശ​ബ​രി​മ​ല​യി​ലേ​ക്കു​ള്ള​ ​ഗ​താ​ഗ​ത​സൗ​ക​ര്യം​ ​വി​ല​യി​രു​ത്തു​ന്ന​തി​ന് 12​ന് ​രാ​വി​ലെ​ 11.30​ന് ​പ​മ്പ​യി​ൽ​ ​മ​ന്ത്രി​ ​ആ​ന്റ​ണി​ ​രാ​ജു​വി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ഉ​ന്ന​ത​ത​ല​ ​യോ​ഗം​ ​ചേ​രും. പ​മ്പ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​സാ​കേ​തം​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കു​ന്ന​ ​യോ​ഗ​ത്തി​ൽ​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ്,​ ​ഡെ​പ്യൂ​ട്ടി​ ​സ്പീ​ക്ക​ർ​ ​ചി​റ്റ​യം​ ​ഗോ​പ​കു​മാ​ർ,​ ​ചീ​ഫ് ​വി​പ്പ് ​ഡോ.​എ​ൻ.​ജ​യ​രാ​ജ്,​ ​ആ​ന്റോ​ ​ആ​ന്റ​ണി​ ​എം.​പി,​ ​എം.​എ​ൽ.​എ​മാ​രാ​യ​ ​മാ​ത്യു​ ​ടി.​തോ​മ​സ്,​ ​പ്ര​മോ​ദ് ​നാ​രാ​യ​ൺ,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കു​ള​ത്തു​ങ്ക​ൽ,​ ​കെ.​യു.​ജെ​നി​ഷ് ​കു​മാ​ർ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.