പിടിച്ച കാശ് ട്രാൻ. ജീവനക്കാർക്ക് തിരിച്ചു നൽകി

Thursday 11 November 2021 2:30 AM IST

തിരുവനന്തപുരം: കൊവിഡ് കാലത്ത് ജീവനക്കാരിൽ നിന്നു പിടിച്ച മുഴുവൻ തുകയും കെ.എസ്.ആർ.ടി.സി തിരിച്ചു നൽകി. അവസാന മാസത്തിലെ രണ്ടാം ഗഡുവായ 7.20 കോടി രൂപയാണ് 25,986 ജീവനക്കാർക്ക് ഇന്നലെ തിരിച്ചു നൽകിയത്. കഴിഞ്ഞ മാസത്തെ ഓപ്പറേഷൻ വരുമാനത്തിൽ നിന്നു മിച്ചം വന്നതിൽ നിന്നാണ് ഈ തുക നൽകിയത്.