വില കൂടിയിട്ടും ആശങ്ക നിറഞ്ഞ് കാപ്പിക്കൃഷി

Friday 12 November 2021 3:21 AM IST

കൊച്ചി: കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് വില 25-30 ശതമാനം വർദ്ധിച്ചിട്ടും കാപ്പിക്കർഷകരുടെ നെഞ്ചിൽ നിറയുന്നത് നിരാശയുടെ ഭാരം! ശമനമില്ലാത്ത മഴയാണ് ആശങ്കയാകുന്നത്. പ്രമുഖ ഉത്പാദക സംസ്ഥാനമായ കർണാടകയിൽ 57 മുതൽ 84 ശതമാനം വരെ അധികമഴയാണ് ഒരുമാസത്തിനിടെ രേഖപ്പെടുത്തിയത്. ഇന്ത്യൻ കാപ്പി ഉത്പാദനത്തിൽ 70 ശതമാനവും കർണാടകയുടെ പങ്കാണ്.

മഴ കനക്കുമ്പോൾ വിളവ് നശിക്കുമെന്നതിനാൽ വിലവർദ്ധനയുടെ നേട്ടം കർഷകർക്ക് കിട്ടില്ല. കേരളത്തിലെ പ്രമുഖ ഉത്പാദക കേന്ദ്രമായ വയനാട്ടിലും സ്ഥിതി വ്യത്യസ്‌തമല്ല. അധികമഴ മൂലം വിളവ് കുറഞ്ഞു; സ്‌റ്റോക്കും കാര്യമായി ഇല്ലാത്തതിനാൽ വിലവർദ്ധനയുടെ പ്രയോജനം കർഷകർക്കില്ല. അടുത്ത വിളവെടുപ്പ് സീസണിലും വില തളരില്ലെന്ന പ്രതീക്ഷയാണ് കർഷകർക്കുള്ളത്.

₹13,​000

അറാബിക്ക (പ്രമുഖ ഇന്ത്യൻ കാപ്പി ഇനം)​ 50 കിലോഗ്രാം ബാഗിന് വില ഇപ്പോൾ 13,​000 രൂപയാണ്. കഴിഞ്ഞവർഷം ഇതേകാലത്ത് 10,​000-10,​500 രൂപ നിരക്കിലായിരുന്നു.

Advertisement
Advertisement