എം.എൽ.എയും കളക്ടറും സന്ദർശനം നടത്തി​

Friday 12 November 2021 12:42 AM IST
കോന്നി കൊക്കാത്തോട് ഒരേക്കർ സ്ഥലത്ത് വെള്ളം കയറിയ നാലുവീടുകൾ കെ.യു ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തുന്നു

കോന്നി : കനത്ത മഴയിൽ കൊക്കാത്തോട് ഒരേക്കർ സ്ഥലത്ത് വെള്ളം കയറിയ നാലുവീടുകളി​ൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ, ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ എന്നിവർ സന്ദർശനം നടത്തി​. ധാരാളം നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നും വളർത്തു മൃഗങ്ങൾ ഉൾപ്പെടെ ഒലിച്ചുപോയതായും എം.എൽ.എ പറഞ്ഞു. താന്നിവേലിക്കൽ സാബുവി​ന്റെ ബൈക്കും വീട്ടു സാധനങ്ങളും ഒലിച്ചുപോയി. ചാഞ്ഞപ്ലാമൂട്ടിൽ ബിനുവിന്റെ രണ്ട് ആടുകളും ഇരുപതോളം താറാവും മുപ്പതോളം കോഴികളും ചത്തു.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യർ കളക്ടർ പറഞ്ഞു.
കല്ലേലി പാലം, ഐരവൺ പഞ്ചായത്ത് കടവ് എന്നിവിടങ്ങളിലും എം.എൽ.എയും കളക്ടറും സന്ദർശനം നടത്തി.

Advertisement
Advertisement