'വർണ്ണ ശലഭങ്ങൾ'ക്ക് തുടക്കം
Friday 12 November 2021 12:55 AM IST
കൊച്ചി: കുട്ടികൾക്കുള്ള ഗെയ്മിഫിക്കേഷൻ പരിപാടിയായ 'വർണ്ണശലഭങ്ങ'ളുടെ ഉദ്ഘാടനം നടന്നു. കളക്ടർ ജാഫർ മാലിക് കാക്കനാട് ഗവ. ചിൽഡ്രൻസ് ഹോമിലെ സൂപ്രണ്ട് ദീപ എം. എസിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല സ്‌കൂൾ ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അസി. പ്രൊഫസർ ഡോ. മനു മെൽവിൻ ജോയ് 21 ദിവസം നീണ്ടു നിൽക്കുന്ന പരിപാടിയുടെ രൂപരേഖയും അത് കുട്ടികളുടെ പെരുമാറ്റത്തിൽ സൃഷ്ടിക്കുന്ന സ്വാധീനവും അവതരിപ്പിച്ചു. കുസാറ്റ് എസ്.എം.എസ് ഡയറക്ടർ ഇൻ ചാർജ് ഡോ. മനോജ് എഡ്വേർഡ്, ആസ്റ്റർ മെഡിസിറ്റിയിലെ ഓപ്പറേഷൻസ് മേധാവി ജയേഷ് നായർ, എറണാകുളം ജില്ലാ വനിത ശിശു വികസന ഓഫീസർ ഡോ. പ്രേമ്‌ന മനോജ് ശങ്കർ തുടങ്ങിയവർ പങ്കെടുത്തു.