ഓർക്കാട്ടേരി സ്‌കൂളിൽ പുതിയ കെട്ടിടം

Saturday 13 November 2021 12:23 AM IST

വടകര: ഓർക്കാട്ടേരി കെ.കുഞ്ഞിരാമ കുറുപ്പ് മെമ്മോറിയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടം തുറന്നു. എം.പി.വീരേന്ദ്രകുമാർ എം.പി യായിരിക്കെ 50 ലക്ഷം രൂപ അനുവദിച്ചതായിരുന്നു. കെ.കുഞ്ഞിരാമ കുറുപ്പ് സ്മാരക ബ്ളോക്കിന്റെ ഉദ്ഘാടനം എം.വി.ശ്രേയാംസ് കുമാർ എം.പി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.പി. നിഷയുടെ അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് വെസ് പ്രസിഡന്റ് വി.കെ. സന്തോഷ്‌കുമാർ , പഞ്ചായത്ത് മെമ്പർ സീമ തൊണ്ടായി തുടങ്ങിയവർ സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് രാജൻ കുറുന്താറത്ത് സ്വാഗതവും ഹെഡ്‌മാസ്റ്റർ കെ.വാസുദേവൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement