റോഡിന് നടുവിൽ നൂറ് മേനി കൂർക്ക വിളയിച്ച് മുൻ ബാങ്ക് മാനേജർ

Friday 12 November 2021 11:53 PM IST

തൃശൂർ: റാേഡിന് നടുവിലെ ഡിവൈഡറിൽ പാഴ്ചെടികൾ കാടുപിടിച്ച് കിടന്ന സ്ഥലത്ത് നൂറ് മേനി കൂർക്ക വിളയിച്ച് ജെറാർദ്. തൃശൂർ വിയ്യൂർ പാലത്തിന് സമീപത്തെ ഡിവൈഡറാണ് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ റിട്ട.സീനിയർ മാനേജർ ജെറാർദ് കോനിക്കര കൂർക്കകൃഷി ചെയ്ത് പൂന്തോട്ടംപോലെ മനോഹരമാക്കിയത്.

200 മീറ്റർ നീളത്തിലാണ് അഴകോടെ കൂർക്കച്ചെടികൾ വളർന്നുനിൽക്കുന്നത്.

ഒന്നരവർഷം മുമ്പ് റോഡിന് അലങ്കാരമാവാൻ ജെണ്ടുമല്ലിയാണ് വച്ചുപിടിപ്പിച്ചത്. ധാരാളം പൂക്കൾ വിരിഞ്ഞതോടെ അവ പറിച്ചെടുക്കാൻ വാഹനങ്ങൾ നടുറോഡിൽ നിറുത്തിത്തുടങ്ങി. ഗതാഗത തടസ്സം പതിവായതോടെ മറ്റെന്തെങ്കിലും കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. നാലുമാസം മുമ്പാണ് കൂർക്ക കൃഷി ആരംഭിച്ചത്.

ഇടവിളയായി റോഡരികിൽ ചായാമാൻസ എന്ന മെക്‌സിക്കൻ ചീരയുമുണ്ട്. രണ്ടു മാസം കഴിയുമ്പോൾ കൂർക്കയുടെ വിളവെടുക്കും. എല്ലാ ദിവസവും രാവിലെയും വൈകീട്ടും കൃഷി പരിപാലിക്കാനായി റോഡിലെത്തും.

Advertisement
Advertisement