വൈദ്യരത്നം 'അംഗന" പദ്ധതിക്ക് തുടക്കം

Saturday 13 November 2021 3:17 AM IST

തിരുവനന്തപുരം: വൈദ്യരത്നം ഔഷധശാലയുടെ സ്‌ത്രീശാക്തീകരണ പദ്ധതിയായ 'അംഗന"യുടെ ഉദ്ഘാടനം മന്ത്രി വീണ ജോർ‌ജ് വിർച്വൽ പ്ളാറ്റ്‌ഫോമിൽ നിർവഹിച്ചു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മന്ത്രി കെ. രാജൻ 'അംഗന" ലോഗോ, വീഡിയോ പ്രകാശനം നിർവഹിച്ചു. വൈദ്യരത്നം ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്‌ടർ അഷ്‌ടവൈദ്യൻ ഇ.ടി. നീലകണ്ഠൻ മൂസ്സ് അദ്ധ്യക്ഷത വഹിച്ചു.

കൗമാരക്കാരായ പെൺകുട്ടികളുടെ കരുതൽ, ശാക്തീകരണം, ആരോഗ്യസംരംക്ഷണം എന്നിവ ആയുർവേദത്തിലൂടെ ലക്ഷ്യമിടുന്ന പദ്ധതിയാണ് അംഗന. പ്രശ്‌നങ്ങൾ ചർ‌ച്ച ചെയ്‌ത് പരിഹാരം കണ്ടെത്താൻ 1800 425 12221 എന്ന ടോൾഫ്രീ നമ്പറിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പതുവരെ വിളിക്കാം. വൈദ്യരത്നം ഔഷധശാലയിലെ 30 ഡോക്‌ടർമാരടങ്ങിയ പാനലാണ് സഹായത്തിനുള്ളത്.

ചടങ്ങിൽ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ അഷ്‌ടവൈദ്യൻ ഡോ.ഇ.ടി. കൃഷ്‌ണൻ മൂസ്സ്, ഡെപ്യൂട്ടി ഡ്രഗ്സ് കൺട്രോളർ (ആയു‌ർവേദം) ഡോ. ജയ വി. ദേവ്, തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ ജയ് ജി., വൈദ്യരത്നം ഔഷധശാല സീനിയർ സെയിൽസ് മാനേജർ ശ്രീജിത്ത് ഉണ്ണി എന്നിവർ സംസാരിച്ചു. കോഴിക്കോട് ട്രീറ്റ്‌മെന്റ് സെന്ററിലെ ഡോ. വിമൽകുമാർ 'അംഗന"യെ കുറിച്ച് വിശദീകരിച്ചു.

Advertisement
Advertisement