പന്നികളെ കൊല്ലാൻ ഉപാധികളില്ലാതെ അനുവാദം നൽകണമെന്ന്

Sunday 14 November 2021 12:09 AM IST

പാലക്കാട്: മനുഷ്യജീവനും കൃഷിക്കും നാശം വിതക്കുന്ന കാട്ടുപന്നികളെ കൊല്ലാൻ ഉപാധികളില്ലാതെ അനുവാദം നൽകുവാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാവണമെന്ന് ദേശീയ കർഷക സമാജം ജില്ലാ എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു. വനാതിർത്തി ലംഘിച്ച് വരുന്ന വന്യമൃഗങ്ങൾക്ക് വനനിയമം ബാധകമല്ല. ഗർഭിണികളായ പന്നികളെ കൊല്ലരുതെന്നും മറ്റു പന്നികളെ വെടിവെച്ച് കൊന്നതിന് ശേഷം വനപാലകരുടെ സാന്നിധ്യത്തിൽ മണ്ണെണ്ണ ഒഴിച്ച് കത്തിച്ച കളയണമെന്ന് നിബന്ധന വനപാലകർ പുനർചിന്തനം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

അടിപ്പെരണ്ട ഒലിപ്പാറയിൽ ടാപ്പിംഗ് തൊഴിലാളി മരിക്കാനിടയായ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സുരക്ഷാ നടപടികൾ വനപാലകർ പാലിക്കണം. തൊഴിലാളിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ട പരിഹാരം നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.എ.പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മുതലാംതോട് മണി, സി.കെ.രാമദാസ്, ദേവൻ ചെറാപ്പൊറ്റ, എസ്.സുരേഷ്, എസ്.സുഗതൻ, ആർ.ജയപ്രകാശ് എന്നിവർ പങ്കെടുത്തു.

Advertisement
Advertisement