ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് തുറന്നു

Sunday 14 November 2021 12:38 AM IST

കോഴിക്കോട് : ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് സംഘാടക സമിതി ഓഫീസ് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. ഹാർബർ എൻജിനിയറിംഗ് ഓഫീസിലാണ് സംഘാടക സമിതി കേന്ദ്രം. വിവിധ ജല മേളകൾക്കാണ് ഡിസംബർ 26 മുതൽ 31 വരെ ബേപ്പൂർ മറീന വേദിയാവുക.

ബേപ്പൂരിൽ വലിയ മാറ്റത്തിനായി തുറമുഖ - ഫിഷറീസ് - ടൂറിസം വകുപ്പുകൾ സംയുക്തമായി നീങ്ങുകയാണെന്ന് മന്ത്രി പറഞ്ഞു. ഫെസ്റ്റ് വേള കോഴിക്കോടിന്റെ ഭക്ഷണ വൈവിധ്യം വിദേശികൾക്കു മുന്നിലെത്തിക്കാൻ കൂടി പ്രയോജനപ്പെടുത്തണം. ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് കർട്ടൻ റെയ്സർ വീഡിയോയുടെ പ്രകാശനവും മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. ചടങ്ങിൽ ജില്ലാകലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, സബ് കലക്ടർ വി.ചെൽസസിനി, ഡി ഡി സി അനുപം മിശ്ര, ഡി സി പി സ്വപ്നിൽ എം മഹാജൻ, ടൂറിസം ജോയിന്റ് ഡയറക്ടർ സി.എൻ.അനിതകുമാരി, അസി. കമ്മിഷണർ എ.എം.സിദ്ദീഖ്, സി.കെ. പ്രമോദ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement
Advertisement