പിണറായി വിജയന് വിയറ്റ്നാം എംബസിയിൽ സ്വീകരണം

Sunday 14 November 2021 12:42 AM IST

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന് വിയറ്റ്നാം എംബസിയിൽ സ്വീകരണം നൽകി. സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, രാജ്യസഭ എം.പി ജോൺ ബ്രിട്ടാസ്, കേന്ദ്രകമ്മറ്റി അംഗം അരുൺ കുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്ത്യയിലെ വിയറ്റ്നാം അംബാസഡർ ഫാൻ സാൻ ചൗ ആണ് ചടങ്ങ് സംഘടിപ്പിച്ചത്.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയുടെ ആതിഥ്യം സ്വീകരിച്ച് വിയറ്റ്നാം അംബാസഡറുടെ നേതൃത്വത്തിലുള്ള സംഘം കേരളം സന്ദർശിച്ചിരുന്നു. പിണറായി സർക്കാരിന്റെ വികസന പദ്ധതികൾ മനസിലാക്കിയ സംഘം സംസ്ഥാനത്തിന്റെ സാംസ്കാരിക സാമ്പത്തിക മേഖലകളെ കുറിച്ചും മനസിലാക്കിയിരുന്നു. ഇടതുപക്ഷ സർക്കാർ നടപ്പാക്കുന്ന പ്രധാന വികസന സംരംഭങ്ങൾ വിശദീകരിച്ച മുഖ്യമന്ത്രി,​ സ്വീകരണത്തിന് നന്ദി പറഞ്ഞു.

ക്യൂബൻ അംബാസഡർ അലെജാൻ പ്രോ സിമൻകസ്, ലാവോസ് അംബാസഡർ ബോണമി ചൗൻ ഗോം, ഫിലിപ്പൈൻസ് അംബാസഡർ രമൺ ബഗത് സിങ് എന്നിവരും പങ്കെടുത്തു.

Advertisement
Advertisement