ഇടുക്കി അണക്കെട്ട് തുറന്നു; ഈ വർഷം തുറക്കുന്നത് രണ്ടാം തവണ, പെരിയാർ തീരത്തുള‌ളവർക്ക് ജാഗ്രതാ നിർദ്ദേശം

Sunday 14 November 2021 2:23 PM IST

ഇടുക്കി: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ ഇടുക്കി അണക്കെട്ട് തുറന്നു. ഉച്ചയ്‌ക്ക് രണ്ടോടെയാണ് അണക്കെട്ടിന്റെ മൂന്നാമത് ഷട്ടർ 40 സെന്റീമീ‌റ്റർ ഉയർത്തിയത്. സെക്കന്റിൽ 40,000 ലി‌റ്റർ വെള‌ളമാണ് ഒഴുക്കിവിടുന്നത്. 2398.90 അടിയാണ് ഇപ്പോൾ അണക്കെട്ടിലെ ജലനിരപ്പ്. ഇത് 2399.03 അടിയായാൽ റെഡ് അലർട്ടാകും.ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് എത്താതെ ക്രമീകരിക്കാനാണ് ഇപ്പോൾ ജലം തുറന്നുവിട്ടത്.

മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് ഉയർന്നതിനാൽ സ്‌പിൽവേയുടെ ഷട്ടറുകൾ തുറന്നേക്കും. ഇങ്ങനെ വരുന്ന ജലം ക്രമീകരിക്കാനാണ് ഇപ്പോൾ ഇടുക്കി ഡാം തുറന്നത്. ഈ വർ‌ഷത്തിൽ രണ്ടാം തവണയാണ് ഡാം തുറക്കുന്നത്. ഒക്‌ടോബർ 16നാണ് ഇതിനുമുൻപ് ഡാം തുറന്നത്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.

Advertisement
Advertisement