919 പേർക്ക് കൊവിഡ്

Monday 15 November 2021 1:05 AM IST

കൊച്ചി: ജില്ലയിൽ ഇന്നലെ 919 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 915 പേർക്കാണ് രോഗം. ഉറവിടം അറിയാത്ത മൂന്നുപേർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. 8.03 ആണ് ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ്. ഇന്നലെ 826 പേർ രോഗ മുക്തി നേടി. 1236 പേരെ കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. ജില്ലയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8534 ആണ്. ഇന്നലെ നടന്ന കൊവിഡ് വാക്‌സിനേഷനിൽ 2119 ഡോസ് വാക്‌സിൻ വിതരണം ചെയ്തു. ഇതിൽ 268 ആദ്യ ഡോസും 1851 സെക്കന്റ് ഡോസുമാണ്. കൊവിഷീൽഡ് 1898 ഡോസും 202 ഡോസ് കോവാക്‌സിന 19 ഡോസ് സ്പുട്‌നിക് വാക്‌സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ 4894896 ഡോസ് വാക്‌സിനാണ് നൽകിയത്. 2973381 ആദ്യ ഡോസ് വാക്‌സിനും 1921515 സെക്കന്റ് ഡോസ് വാക്‌സിനും നൽകി. ഇതിൽ 4362512 ഡോസ് കൊവിഷീൽഡും 516991 ഡോസ് കൊവാക്‌സിനും 15393 ഡോസ് സുപുട്‌നിക് വാക്‌സിനുമാണ്

Advertisement
Advertisement