മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു ; കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയ്ക്കും നിരോധനം

Monday 15 November 2021 12:22 AM IST
പള്ളിക്കലാറ് കരകവിഞ്ഞ് തെങ്ങമം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിന് സമീപം വെള്ളം കയറി​യപ്പോൾ

പത്തനംതിട്ട : ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ അപകടങ്ങൾ മുൻനിറുത്തി ദുരന്ത സാദ്ധ്യതകൾ ഒഴിവാക്കുന്നതിനായി മലയോര മേഖലകളിലേക്കുള്ള എല്ലാ യാത്രകളും രാത്രി 7 മുതൽ രാവിലെ 6 വരെ വരെയും, തൊഴിലുറപ്പ് ജോലികൾ, വിനോദ സഞ്ചാരത്തിനായുള്ള കയാക്കിംഗ്, കുട്ടവഞ്ചി സവാരി, ബോട്ടിംഗ് എന്നിവയും ഇന്നും നാളെയും നിരോധിച്ചു.
കൊവിഡ് , ദുരന്ത നിവാരണം, ശബരിമല തീർത്ഥാടനം എന്നിവയുമായി ബന്ധപ്പെട്ട് അടിയന്തര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഔദ്യോഗിക ആവശ്യങ്ങൾക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ല.

കൺട്രോൾ റൂം നമ്പരുകൾ

പത്തനംതിട്ട : ജില്ലാ ദുരന്തനിവാരണ അതോറിട്ടിയുടെ കൺട്രോൾ റൂം നമ്പരുകളിൽ ജനങ്ങൾക്ക് ബന്ധപ്പെടാം. ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ : 04682322515, 9188297112, 8078808915. താലൂക്ക് ഓഫീസുകൾ - അടൂർ : 04734224826. കോഴഞ്ചേരി : 0468 2222221, കോന്നി : 04682240087. റാന്നി : 04735227442. മല്ലപ്പളളി : 04692682293. തിരുവല്ല : 04692601303.

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

പത്തനംതിട്ട: രണ്ടുദിവസമായി കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ അവധി പ്രഖ്യാപിച്ചു. എന്നാൽ സർക്കാർ ശമ്പളം നൽകുന്ന എല്ലാ സ്ഥാപനങ്ങളിലെയും അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന പക്ഷം അതാതിടങ്ങളിൽ ലഭ്യമാക്കേണ്ടതാണ്.

Advertisement
Advertisement