ഒമ്പത്,പ്ലസ് വൺ ക്ളാസുകൾക്ക് ഇന്ന് തുടക്കം

Monday 15 November 2021 12:33 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​അ​തി​തീ​വ്ര​ ​മ​ഴ​യെ​ത്തു​ട​ർ​ന്ന് ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ച​ ​താ​ലൂ​ക്കു​ക​ളി​ലും​ ​ജി​ല്ല​ക​ളി​ലും​ ​ഒ​ഴി​കെ, ഒ​മ്പ​ത്,​ ​പ്ള​സ് ​വ​ൺ​ ​ക്ളാ​സു​കാ​ർ​ക്ക് ​ഇ​ന്ന് ​അ​ദ്ധ്യ​യ​നം​ ​തു​ട​ങ്ങും.​കെ​ടു​തി​ക്കി​ര​യാ​യ​വ​രെ​ ​പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ ​സ്കൂ​ളു​ക​ളി​ൽ​ ​പി​ന്നീ​ട് ​ആ​രം​ഭി​ക്കും. ഇ​തി​ന്റെ​ ​ക്ര​മീ​ക​ര​ണ​ത്തി​നാ​യി​ ​ഇ​ന്ന് ​പ്ള​സ് ​ടു​ ​വി​ന് ​അ​വ​ധി​ ​ന​ൽ​കി.

അൺ എയ്ഡഡിൽ ഉൾപ്പെടെ 37,000ത്തോളം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. രണ്ടാം സപ്ളിമെന്ററി അലോട്ട് മെന്റിന് അപേക്ഷ ക്ഷണിക്കും. ബാച്ചുകൾ അനുവദിക്കുന്ന കാര്യം 23ന് തീരുമാനിക്കും.

Advertisement
Advertisement