ശബരിമല: കെ എസ് ആർ ടി സി ചാർട്ടേർഡ് ട്രിപ്പിന് തുടക്കമായി
Tuesday 16 November 2021 12:08 AM IST
തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് പമ്പയിൽ നിന്നുള്ള മടക്കയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ചാർട്ടേർഡ് ട്രിപ്പുകൾ ആരംഭിച്ചു. സംസ്ഥാനത്തെ പ്രധാന ഡിപ്പോകളിലേക്കും റെയിൽവേ സ്‌റ്റേഷനുകളിലേക്കും സൗകര്യം ലഭ്യമാണ്. പമ്പയിൽ നിന്ന് ചെങ്ങന്നൂർ, കോട്ടയം, കുമളി, എറണാകുളം, തിരുവനന്തപുരം, ഗുരുവായൂർ, തൃശ്ശൂർ, പാലക്കാട്, തെങ്കാശ്ശി, പളനി, കോയമ്പത്തൂർ, ചേർത്തല, പന്തളം, നിലയ്ക്കൽ, ആലപ്പുഴ, ഓച്ചിറ, നെയ്യാറ്റിൻകര, എരുമേലി, കന്യാകുമാരി, വിതുര തുടങ്ങിയ സ്ഥലങ്ങളിലേക്ക് ട്രിപ്പുകൾ ബുക്ക് ചെയ്യാം. വിവരങ്ങൾക്ക്: ടോൾ ഫ്രീ നമ്പർ: 18005994011, പമ്പ കൺട്രോൾ റൂം: 04735 203445. സെൻട്രൽ ഓഫീസ്: 0471 2463799, 0471 2471011. ഇ-മെയിൽ: rsnksrtc@kerala.gov.in