ഫിജികാർട്ടിന്റെ നവീകരിച്ച ഫിജി സൂപ്പർസ്റ്റോർ തുറന്നു
കോഴിക്കോട്: ബോബി ഗ്രൂപ്പ് ഒഫ് കമ്പനീസിന് കീഴിലെ ഫിജികാർട്ടിന്റെ 59-ാം ഫിജി സൂപ്പർസ്‌റ്റോർ കോഴിക്കോട് എരഞ്ഞിപ്പാലം സഹകരണ ആശുപത്രിക്ക് സമീപം പ്രവർത്തനമാരംഭിച്ചു. പ്രജീഷ് നായർകുഴി, മുഹമ്മദ് ബഷീർ, അതുൽനാഥ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു.
റിജിൽ ഭരതൻ, ഗണേഷ് കുമാർ, ദിനേശ് ചന്ദ്രൻ എന്നിവർ സംബന്ധിച്ചു. ഡയറക്‌ട് സെല്ലിംഗ് രംഗത്തെ പ്രമുഖരായ ഫിജികാർട്ടിൽ 500ലധികം ഉത്പന്നങ്ങൾ ലഭ്യമാണ്. സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ മികച്ച ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഫിജികാർട്ടിന്റെ 100ഓളം ഫിജി സ്‌റ്റോറുകൾ മാസങ്ങൾക്കകം ഇന്ത്യയിലാകമാനം പ്രവർത്തനം തുടങ്ങുമെന്ന് ചെയർമാൻ ഡോ. ബോബി ചെമ്മണൂർ പറഞ്ഞു.
ദക്ഷിണേന്ത്യയിൽ ഡയറക്‌ട് സെല്ലിംഗ് രംഗത്ത് മുന്നിലുള്ള ഫിജികാർട്ടിന്റെ തുടക്കം 2017ലാണ്. 2025ഓടെ ഇന്ത്യയിലെ ഡയറക്‌ട് സെല്ലിംഗ് മേഖലയുടെ വിറ്റുവരവ് 64,500 കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. ഇതിൽ 5,000 കോടി രൂപയാണ് ഫിജികാർട്ടിന്റെ ലക്ഷ്യം. 2025ഓടെ 5,000 ഉത്‌പന്നങ്ങൾ സ്വന്തം ബ്രാൻഡിൽ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഫിജികാർട്ട്.