ശബരിമലയിൽ കുടിവെള്ളം ഉൾപ്പെടെ പരിശോധിക്കും

Tuesday 16 November 2021 12:11 AM IST

തിരുവനന്തപുരം: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാരെ വിന്യസിച്ചതായി മന്ത്രി വീണാജോർജ് അറിയിച്ചു. കുടിവെള്ളം ഉൾപ്പെടെ പരിശോധിക്കും. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്തുന്നതിനുള്ള ദ്രുതപരിശോധന നടത്തും. പമ്പയിലും സന്നിധാനത്തുമുള്ള ദേവസ്വം ബോർഡിന്റെ ലബോറട്ടറികളിലൂടെ അപ്പത്തിന്റെയും അരവണയുടെയും ഗുണനിലവാരം ഉറപ്പുവരുത്തും. സന്നിധാനം, പമ്പ, നിലക്കൽ, ളാഹ, എരുമേലി എന്നിവിടങ്ങളിലെ പരിശോധനയ്‌ക്കായി മതിയായ ഭക്ഷ്യസുരക്ഷാ ഓഫീസർമാരെ നിയോഗിച്ചു. എരുമേലി, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലബോറട്ടറികളും സജ്ജമാക്കി. ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരാതികൾ 18004251125, 8592999666 ൽ അറിയിക്കാം.

Advertisement
Advertisement