ട്രെയിൻ റിസർവേഷന് 21 വരെ നിയന്ത്രണം

Tuesday 16 November 2021 12:26 AM IST

കോഴിക്കോട്: ട്രെയിൻ സർവീസുകൾ കൊവിഡിന് മുമ്പേയുള്ള അവസ്ഥയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി 21 വരെ രാത്രി 11.30 മുതൽ പുലർച്ചെ 5.30 വരെ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷനോ കാൻസലേഷനോ ഉണ്ടാവില്ല. ട്രെയിൻ നമ്പരുകളും യാത്രാനിരക്കും മാറ്റാനായാണ് ആറു മണിക്കൂർ കമ്പ്യൂട്ടർ സംവിധാനം തടയുന്നത്. എന്നാൽ 139 എന്ന ഫോൺ നമ്പറിൽ അന്വേഷണമാവാം. സംവിധാനം പഴയ നിലയിലാവുന്നതോടെ ട്രെയിൻ നമ്പരും യാത്രാനിരക്കും മാറും. സ്പെഷ്യൽ ട്രെയിനുകളിൽ യാത്രാനിരക്ക് അല്പം കൂടുതലാണ്. ഇവയുടേത് പൂജ്യത്തിൽ തുടങ്ങുന്ന നാലക്ക നമ്പരാണെങ്കിൽ സാധാരണ ട്രെയിനുകളുടേത് അഞ്ചക്ക നമ്പരാണ്.