എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ഭാര്യാ പിതാവ് നിര്യാതനായി

Tuesday 16 November 2021 12:33 AM IST

മൂവാറ്റുപുഴ: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയുടെ ഭാര്യാ പിതാവ് പണ്ടപ്പിള്ളി പുന്നമറ്റത്തിൽ (കുളിരാങ്കൽചാന്ത്യം) ജോളി തോമസ് (83) നി​ര്യാ​ത​നായി. ഭാര്യ: പരേതയായ മേരി. മകൾ: മറിയാമ്മ എൽദോസ്. മന്ത്രി പി. പ്രസാദ്, ഡീൻ കുര്യാക്കോസ് എം.പി, മുൻ എം.പി ഫ്രാൻസിസ് ജോർജ്, എം.എൽ.എമാരായ മാത്യു കുഴൽനാടൻ, അൻവർ സാദത്ത്, മുൻ എം.എൽ.എമാരായ ജോസഫ് വാഴയ്ക്കൻ, എൽദോ എബ്രഹാം, വി.പി. സജീന്ദ്രൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.