നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Tuesday 16 November 2021 12:48 AM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ന​ത്ത​ ​മ​ഴ​ ​തു​ട​രു​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​ഇ​ന്ന് ​നാല് ​ജി​ല്ല​ക​ളി​ലെ​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ​ജി​ല്ലാ​ ​ക​ള​ക്ട​ർ​മാ​ർ​ ​അ​വ​ധി​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ആ​ല​പ്പു​ഴ,​കോ​ട്ട​യം,​പ​ത്ത​നം​ത്തി​ട്ട​ ​ജി​ല്ല​ക​ളി​ൽ പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് ​അ​വ​ധി.​ ​കൊല്ലത്ത് പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ഒഴി​കെയാണ് അവധി. തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ൽ​ ​കാ​ട്ടാ​ക്ക​ട,​ ​നെ​ടു​മ​ങ്ങാ​ട്,​ ​നെ​യ്യാ​റ്റി​ൻ​ക​ര​ ​താ​ലൂ​ക്കു​ക​ളി​ലെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​കോ​ളേ​ജു​ക​ൾ​ ​ഒ​ഴി​ച്ചു​ള്ള​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കും അ​വ​ധിയാണ്. ​ ​ഇ​ന്ന് ​ന​ട​ത്താ​നി​രി​ക്കു​ന്ന​ ​പൊ​തു​പ​രീ​ക്ഷ​ക​ൾ,​ ​ഓ​ൺ​ലൈ​ൻ​ ​ക്ലാ​സു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് ​അ​വ​ധി​ ​ബാ​ധ​ക​മ​ല്ല.

#പരീക്ഷകൾ മാറ്റി

എം.ജി, കേരള സർവകലാശാലകൾ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറയിച്ചു. പുതുക്കിയ തീയതി പിന്നീട്.