രണ്ട് ദിവസം കൂടി ശക്തമായ മഴ
Tuesday 16 November 2021 12:50 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസം കൂടി ശക്തമായ മഴ ലഭിക്കും. വടക്കൻ ജില്ലകളിൽ ശക്തമായ മഴയും തെക്കൻ ജില്ലകളിൽ സാധാരണ രീതിയിലുള്ള മഴയും. മദ്ധ്യ കിഴക്കൻ അറബിക്കടലിൽ നിന്ന് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ ന്യുനമർദ്ദപാത്തി നിലനിൽക്കുന്നതിനാലും ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴിയുടെ സ്വാധീനത്താലുമാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ഇന്ന് അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി ബാധിക്കില്ല. വ്യാഴ്ചയ്ക്ക് ശേഷം മഴ കുറയും.
യെല്ലാ അലർട്ട്
കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്