രണ്ടു ഘട്ടമായി സി.ബി.എസ്.ഇ പരീക്ഷകൾ ഇന്ന് മുതൽ

Tuesday 16 November 2021 12:00 AM IST

കൊച്ചി: കൊവിഡിന് ശേഷം സി.ബി.എസ്.ഇ 10, 12 ക്ലാസുകളിലേക്ക് പരിഷ്‌ക്കരിച്ച രീതിയിൽ നടത്തുന്ന ടേം പരീക്ഷകൾ ഇന്നാരംഭിക്കും. മൾട്ടിപ്പിൾ ചോയ്‌സ് (ഒബ്‌ജക്ടീവ്) രീതിയിൽ രണ്ടു ഘട്ടമായാണ് നടത്തുന്നത്.

പരീക്ഷാ വിഷയങ്ങളെ മേജർ (എല്ലാ വിദ്യാർത്ഥികൾക്കും നിർബന്ധിതം), മൈനർ (ഓപ്ഷണൽ) എന്നിങ്ങനെ തിരിച്ചിട്ടുണ്ട്. മൈനർ വിഷയങ്ങൾക്കുള്ള ടേം ഒന്ന് പരീക്ഷകൾ പന്ത്രണ്ടാം ക്ലാസിന് ഇന്നും പത്താം ക്ലാസിന് നാളെയും ആരംഭിക്കും. മേജർ വിഷയങ്ങളിലെ ഒന്നാം ടേം പരീക്ഷകൾ നവംബർ അവസാനവും ഡിസംബർ ആദ്യവും ആരംഭിക്കും. ആദ്യ ടേമിലെ ഒബ്‌ജക്ടീവ് പരീക്ഷകൾ ഒന്നര മണിക്കൂറാണ്. ദേശീയ തലത്തിൽ ക്ലാസ് പത്തിൽ 75 ഉം 12 ൽ 114 ഉം ഉൾപ്പെടെ 189 വിഷയങ്ങളിൽ പരീക്ഷയുണ്ട്. മേൽനോട്ടത്തിന് നിരീക്ഷകരെ സി.ബി.എസ്.ഇ നിയോഗിച്ചിട്ടുണ്ട്. ചോദ്യപേപ്പറുകളും ഉത്തരമെഴുതാനുള്ള ഒ.എം.ആർ ഷീറ്റുകളും പ്രത്യേക പോർട്ടൽ വഴി അതതു ദിവസം ഓൺലൈനായി സെന്ററുകൾക്ക് കൈമാറുമെന്ന് പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ് അറിയിച്ചു.

"പരീക്ഷാ നടത്തിപ്പിന് അദ്ധ്യാപകർക്ക് പരിശീലനവും കുട്ടികൾക്ക് മാതൃകാ പരീക്ഷയും നടത്തി ഒരുക്കങ്ങൾ പൂർത്തിയാക്കി. രണ്ടു പരീക്ഷകൾ വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാൻ സഹായിക്കും."

-ഇന്ദിര രാജൻ,

സെക്രട്ടറി ജനറൽ,

നാഷണൽ കൗൺസിൽ ഒഫ്

സി.ബി.എസ്.ഇ സ്‌കൂൾസ്

സി.​ബി.​എ​സ്.ഇ ടേം​ ​പ​രീ​ക്ഷ:
ഹ​ർ​ജി​ 18​ന്

ന്യൂ​ഡ​ൽ​ഹി​ ​:​ ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ,​ ​പ​ത്ത്,​​​ ​പ​ന്ത്ര​ണ്ട് ​ക്ലാ​സു​ക​ളി​ലെ​ ​ടേം​ ​പ​രീ​ക്ഷ​ ​ഒ​ഫ് ​ലൈ​നാ​യി​ ​ന​ട​ത്താ​നു​ള്ള​ ​തീ​രു​മാ​നം​ ​റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സ​മ​ർ​പ്പി​ച്ച​ ​ഹ​ർ​ജി​ 18​ന് ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.
പ​രീ​ക്ഷ​ 18​നാ​ണ് ​ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ക്കാ​യി​ ​മു​തി​ർ​ന്ന​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​സ​ഞ്ജ​യ് ​ഹെ​ഡ്ജ് ​അ​റി​യി​ച്ചെ​ങ്കി​ലും,​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​എ.​എം.​ഖാ​ൻ​വി​ൽ​ക്ക​ർ,​​​ ​സി.​ടി.​ര​വി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​ഉ​ൾ​പ്പെ​ട്ട​ ​ബെ​ഞ്ച് ​ത​യാ​റാ​യി​ല്ല.​ ​സി.​ബി.​എ​സ്.​ഇ.​ 12​-ാം​ ​ക്ലാ​സ് ​ബോ​ർ​ഡ് ​പ​രീ​ക്ഷ​യി​ൽ​ ​ജ​യി​ച്ച​ ​കു​ട്ടി​ക​ൾ​ ​ഇം​പ്രൂ​വ്മെ​ൻ​റി​ൽ​ ​തോ​റ്റ​ ​സം​ഭ​വ​ത്തി​ൽ​ ,​ആ​ദ്യ​ത്തെ​ ​പാ​സ് ​മാ​ർ​ക്ക് ​ക​ണ​ക്കാ​ക്ക​ണ​മെ​ന്ന​ ​ഹ​ർ​ജി​ 22​ന് ​പ​രി​ഗ​ണി​ക്കും,​