തിരുവാഭരണ ദർശനം ഇന്ന് മുതൽ

Tuesday 16 November 2021 12:21 AM IST

പന്തളം: ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭക്തജനങ്ങൾക്ക് കൊവിഡ് മാനദണ്ഡം പാലിച്ച് തിരുവാഭരണ ദർശനം അനുവദിക്കാൻ കൊട്ടാരം നിർവ്വാഹക സംഘം ഭരണ സമിതി തീരുമാനിച്ചു. ഇന്നുമുതൽ രാവിലെ 5.30 മുതൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കും. വലിയകോയിക്കൽ ക്ഷേത്രത്തിലെ അത്താഴ പൂജ വരെ ദർശനം ഉണ്ടായിരിക്കുമെന്ന് സംഘം സെക്രട്ടറി പി.എൻ. നാരായണവർമ്മ അറിയിച്ചു.