വെള്ളം കയറി​ ലക്ഷങ്ങളുടെ മരുന്നുകൾ നശി​ച്ചു

Tuesday 16 November 2021 12:30 AM IST

അടൂർ: രണ്ട് കേന്ദ്രങ്ങളിലായി സൂക്ഷി​ച്ചി​രുന്ന ലക്ഷങ്ങളുടെ മരുന്നുകൾ മഴവെള്ള പാച്ചിലിൽ നശി​ച്ചു. അടൂർ കണ്ണംകോട് പ്രവർത്തിക്കുന്ന കേരള മെഡിക്കൽ സർവ്വീസ് കോപ്പറേഷന്റെ മരുന്ന് സംഭരണശാലയിൽ വെള്ളംകയറി ഉണ്ടായ നഷ്ട്ടം തി​ട്ടപ്പെടുത്തി​യി​ട്ടി​ല്ല. മരുന്നുകൾ, ലോഷനുകൾ, കോട്ടനുകൾ, ബാൻഡേജ് എന്നിവ നശിച്ചു. വലിയതോടിനു സമീപത്താണ് സംഭരണശാല പ്രവർത്തിക്കുന്നത്. അഗ്നിശമന സേന വോളന്റി​യർമാരുടെ സഹായത്തോടെ മരുന്നുകൾ മാറ്റാനായത് നഷ്ടത്തി​ന്റെ തോത് കുറച്ചു.

ഔഷധിയിൽ 25 ലക്ഷത്തി​ന്റെ നഷ്ടം

അടൂർ കെ.എസ്.ആർ.ടി.സി ജംഗ്ഷൻ ഭാഗത്തെ ഔഷധി മരുന്നുശാലയിൽ വെള്ളകയറി 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി​. തൈലം,അരിഷ്ടം, കുഴമ്പ്, ചൂർണ്ണം, കഷായം തുടങ്ങിയവ വെള്ളംകയറി നശി​ച്ചു. രണ്ടു ദിവസം മുൻപാണ് ഒരു ലോഡ് പുതിയ മരുന്നുകൾ ഇവി​ടെ എത്തിയത്. താഴ്ന്ന പ്രദേശത്താണ് ഔഷധി പ്രവർത്തിക്കുന്നതെങ്കിലും ഇത്തരം സംഭവം ആദ്യമാണെന്ന് ഡോ. ദിപ്തി കൃഷ്ണ പറഞ്ഞു.