നാലര വയസുകാരൻ പാറക്കുളത്തിൽ വീണു മരിച്ചു

Monday 15 November 2021 11:55 PM IST

തൊടുപുഴ: കളിക്കുന്നതിനിടെ നാലര വയസുകാരൻ പാറക്കുളത്തിൽ വീണു മരിച്ചു. കലയന്താനി പൂക്കുളത്തേൽ അനീഷിന്റെ മകൻ കോൾബിൻ ജോസഫാണ് (തോമസുകുട്ടി)​ മരിച്ചത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. വീടിനു സമീപത്ത് സഹോദരങ്ങൾക്കൊപ്പം കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിലാണ് വീടിന് പുറകിലെ പാറക്കുളത്തിൽ വീണു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. സംസ്‌കാരം ഇന്ന് മൂന്നിന് കലയന്താനി സെന്റ് മേരീസ് പള്ളിയിൽ. അമ്മ: വേണി സബിത പുൽപ്പള്ളികാവളക്കാട്ട് കുടുംബാംഗം. സഹോദരങ്ങൾ: ജോർജ് എമ്മാനുവൽ, ലോറ എലിസബത്ത്.

Advertisement
Advertisement