ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു

Tuesday 16 November 2021 1:03 AM IST

ശ്രീകൃഷ്ണപുരം: ശിശുദിനത്തോടനുബന്ധിച്ച് അമ്പലപ്പാറ പഞ്ചായത്തിലെ രണ്ടാം വാർഡിൽ കൂനൻമല കൂട്ടായ്മയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. കടമ്പൂർ ലക്ഷം വീട് സെന്ററിൽ നടന്ന ലഹരി വിരുദ്ധ പ്രതിജ്ഞ അമ്പലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വിജയലക്ഷമി ഉദ്ഘാടനം ചെയ്തു. സഞ്ജീവ് അദ്ധ്യക്ഷത വഹിച്ചു. ഒറ്റപ്പാലം എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ടി.പി.മണികണ്ഠൻ, ഒറ്റപ്പാലം വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.എം.സ്മിത എന്നിവർ ലഹരി വിരുദ്ധ ക്ലാസെടുത്തു. എ.മോഹൻദാസ്, എം.സുദേവ്, കെ.അനിൽകുമാർ, പി.പി.ഹരിദാസ്, പി.ചന്ദ്രഭാനു പങ്കെടുത്തു.