രണ്ട് പതിറ്റാണ്ടിനിടെ ആഗോളസമ്പത്ത് വർദ്ധിച്ചത് മൂന്നിരട്ടി

Wednesday 17 November 2021 12:30 AM IST

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ടിനിടെ ആഗോള സമ്പത്ത് മൂന്നിരട്ടിയായി വർദ്ധിച്ചതായി റിപ്പോർട്ടുകൾ. ലോകവരുമാനത്തിന്റെ 60ശതമാനത്തിലേറെ പ്രതിനിധീകരിക്കുന്ന പത്ത് രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ പരിശോധിച്ചാണ് മക്കിൻസി ആൻഡ് കമ്പനി റിപ്പോർട്ട് തയ്യാറാക്കിയത്.

2000ലെ 156 ലക്ഷം കോടി ഡോളറിൽനിന്ന് ലോകമെമ്പാടുമുള്ള ആസ്തി 2020ൽ 514 ലക്ഷം കോടി ഡോളറായാണ് ഉയർന്നത്. വർദ്ധനവിന്റെ മൂന്നിലൊന്ന് ചൈനയുടെ സംഭാവനയാണ്. 2000ലെ ഏഴ് ലക്ഷം കോടി ഡോളറിൽനിന്ന് 120 ലക്ഷം കോടിയായാണ് ചൈനയുടെ സമ്പത്ത് ഉയർന്നത്,​ 113 ലക്ഷം കോടി ഡോളറിന്റെ വർദ്ധന. അതേസമയം,​ ഈ കാലയളവിൽ അമേരിക്കയുടെ സമ്പത്ത് ഇരട്ടിയിലധികം ഉയർന്ന് 90 ലക്ഷം കോടി ഡോളറായി.

 68% റിയൽ എസ്‌റ്റേറ്റിൽ

ആഗോള ആസ്തിയുടെ 68ശതമാനവും റിയൽ എസ്‌റ്റേറ്റിലാണ്(മക്കിൻസിയുടെ കണക്കനുസരിച്ച്). അടിസ്ഥാന സൗകര്യങ്ങൾ, യന്ത്രസാമഗ്രികൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിലും ബൗദ്ധിക സ്വത്തവകാശം, പേറ്റന്റ് എന്നിവയിലും സമ്പത്ത് സന്തുലിതാവസ്ഥ നിലനിർത്തുന്നുണ്ട്.

 ആദ്യ പത്തിൽ ഇവർ

ചൈന, അമേരിക്ക, ജർമ്മനി, ഫ്രാൻസ്, യു.കെ, കാനഡ, ഓസ്ട്രേലിയ, ജപ്പാൻ, മെക്സിക്കോ, സ്വീഡൻ

 ആഗോള ആസ്തി

2000 -156 ലക്ഷം കോടി ഡോളർ

2020 - 514 ലക്ഷം കോടി ഡോളർ

 ചൈനയുടെ സംഭാവന

2000 - ഏഴ് ലക്ഷം കോടി ഡോളർ

2020 - 120 ലക്ഷം കോടി ഡോളർ

Advertisement
Advertisement