'സംസ്ഥാന സർക്കാർ ഈടാക്കുന്ന മൂല്യവർദ്ധിത നികുതി വെട്ടിക്കുറക്കാൻ തീരുമാനം, ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന് 4  രൂപയും ഡീസലിന് 5 രൂപയും കുറയും' വൈറലായി കോൺഗ്രസ് നേതാവിന്റെ പോസ്റ്റ്

Tuesday 16 November 2021 10:30 PM IST

കേന്ദ്രസർക്കാരിന്റെ പാത പിന്തുടർന്ന് നിരവധി സംസ്ഥാനങ്ങളാണ് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തിയത്. കേന്ദ്ര നിർദേശം അനുസരിച്ച് ആദ്യം ബി ജെ പി ഭരിക്കുന്ന സർക്കാരുകളാണ് പെട്രോൾ, ഡീസൽ വിലയിൽ കുറവ് വരുത്തിയത്. എന്നാൽ ജനരോഷം ഉയർന്നതിനെ തുടർന്ന് ബി ജെ പി ഇതര സർക്കാരുകളും നികുതി കുറച്ചിരുന്നു. പഞ്ചാബ് സർക്കാരിന് പിന്നാലെ രാജസ്ഥാൻ സർക്കാരും ഇന്ന് വില കുറയ്ക്കാൻ തയ്യാറായിരിക്കുകയാണ്. മൂല്യവർദ്ധിത നികുതിയിൽ വരുത്തിയ കുറവ് പ്രകാരം പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും ഒരു ലിറ്ററിൽ വില കുറവുണ്ടാവും.

രാജസ്ഥാൻ സർക്കാർ എണ്ണവില കുറച്ചതിൽ കേരളത്തെ ട്രോളി പോസ്റ്റ് ചെയ്തിരിക്കുകയാണ് മുൻ എം എൽ എയും കോൺഗ്രസ് നേതാവുമായ വി ടി ബൽറാം. 'സംസ്ഥാന സർക്കാർ ഈടാക്കുന്ന മൂല്യവർദ്ധിത നികുതി വെട്ടിക്കുറക്കാൻ തീരുമാനം. ഇതുവഴി ഇന്ന് അർദ്ധരാത്രി മുതൽ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും. സംസ്ഥാനത്തിന്റെ പേര് കേരളം എന്നല്ല, രാജസ്ഥാൻ എന്നാണ് എന്നു മാത്രം.' ഇങ്ങനെയാണ് ഇദ്ദേഹം കേരള സർക്കാരിനെ ട്രോളിയത്.

Advertisement
Advertisement