അന്നദാനം തുടങ്ങി
Wednesday 17 November 2021 12:38 AM IST
തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തിൽ കൊവിഡിനെ തുടർന്ന് നിറുത്തിവച്ചിരുന്ന അന്നദാനം ഇന്നലെ പുനരാരംഭിച്ചു. ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസർ കെ.ആർ.ഹരിഹരൻ ഉദ്ഘാടനം ചെയ്തു. അന്നദാന സമിതി പ്രസിഡന്റ് എൻ.ശ്രീകുമാരപിള്ള അദ്ധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി വി.ശ്രീകുമാർ കൊങ്ങരേട്ട്, വൈസ് പ്രസിഡന്റ് രാജമ്മ രാഘവൻ നായർ, ജോ.സെക്രട്ടറി ആർ.സുകുമാരൻ, രാജൻപിള്ള, മോഹനകുമാർ, എ.കെ.സദാനന്ദൻ, രാജശേഖരൻ നായർ, പത്മനാഭൻ നായർ, മുരളിധരക്കുറുപ്പ്, അഡ്ഹോക് സമിതി കൺവീനർ ആർ.പി ശ്രീകുമാർ, വികസന സമിതിയംഗം കെ.രാധാകൃഷ്ണൻ, ഏകാദശീ സംഘം അദ്ധ്യക്ഷ ഉഷാ നായർ എന്നിവർ സംസാരിച്ചു.