ബസ് സർവീസ് തുടങ്ങി
Wednesday 17 November 2021 12:42 AM IST
ചെങ്ങന്നൂർ: തീർത്ഥാടന കാലയളവിൽ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് നിലയ്ക്കലേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസിന്റെ ഫ്‌ളാഗ് ഒഫ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. 35 ബസുകളാണ് തീർത്ഥാടന സർവീസിനായി ചെങ്ങന്നൂരിൽ എത്തിയിരിക്കുന്നത്. തീർത്ഥാടകരുടെ എണ്ണം വർദ്ധിക്കുന്നതോടെ 10 ബസുകളും കൂടുതൽ ജീവനക്കാരും എത്തും. നഗരസഭ കൗൺസിലർ സിനി ബിജു അദ്ധ്യക്ഷയായി. ആർ.ഡി.ഒ ടിറ്റി ആനി ജോർജ്, അയ്യപ്പസേവാസംഘം അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ.ഡി.വിജയകുമാർ, എ.ടി.ഒ അബ്ദുൾ നിഷാർ, റെയിൽവെ സ്റ്റേഷൻ മാനേജർ സജി, ബി.മോഹനകുമാർ, സുഭാഷ് ചന്ദ്രൻ, എൻ.എസ് സിജു മോൻ എന്നിവർ സംസാരിച്ചു.