പ്രിൻസിപ്പൽ നിയമനം ഒരാഴ്ചയ്ക്കകം : മന്ത്രി ബിന്ദു

Wednesday 17 November 2021 12:00 AM IST

തിരുവനന്തപുരം: ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ പ്രിൻസിപ്പൽ നിയമനത്തിന് ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനമെടുക്കുമെന്ന് മന്ത്റി ആർ.ബിന്ദു പറഞ്ഞു. നിയമനം കോടതി വിധിക്ക് വിധേയമായി നിലവിലുള്ള സീനിയോറി​റ്റി സമ്പ്രദായത്തിൽ തുടരാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്. ഇക്കാര്യങ്ങൾ നിയമവകുപ്പ് പരിശോധിക്കുകയാണ്.

ഗവ. എൻജിനിയറിംഗ് കോളേജ് അദ്ധ്യാപകരുടെ സ്ഥാനക്കയ​റ്റവും തരംതാഴ്ത്തലും നടത്തിയത് സുപ്രീംകോടതി ഉത്തരവ് പ്രകാരമാണ്. ആർട്സ് ആന്റ് സയൻസ് കോളേജ് പ്രിൻസിപ്പൽ നിയമന വിഷയത്തിൽ രണ്ട് കേസുകളുണ്ട്. യു.ജി.സി ചട്ടങ്ങൾ അതേപടി നടപ്പാക്കുമ്പോൾ ഒട്ടേറെ പ്രശ്നങ്ങളുണ്ട്. അഞ്ച് വർഷം ഒരു കോളേജിൽ തുടർച്ചയായി പ്രവർത്തിക്കണമെന്നതടക്കം നിബന്ധനകളുണ്ട്. ഗവ. കോളേജുകളിൽ ഇത് നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മന്ത്റി പറഞ്ഞു.

ക​ലാ​ല​യ​ങ്ങ​ളി​ൽ​ ​ലിം​ഗ​നീ​തി​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​പ്ര​ചാ​ര​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​ക​ലാ​ല​യ​ങ്ങ​ളി​ൽ​ ​ലിം​ഗ​നീ​തി​യും​ ​സാ​മൂ​ഹ്യ​നീ​തി​യും​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​'​സ​മ​ഭാ​വ​ന​യു​ടെ​ ​സ​ത്ക​ലാ​ശാ​ല​ക​ൾ​'​ ​എ​ന്ന​ ​പേ​രി​ൽ​ ​പ്ര​ചാ​ര​ണം​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ് ​ആ​രം​ഭി​ക്കു​ന്നു.​ ​ഉ​ദ്ഘാ​ട​ന​വും​ ​ശി​ല്പ​ശാ​ല​യും​ ​ഇ​ന്നും​ ​നാ​ളെ​യും​ ​തി​രു​വ​ന​ന്ത​പു​രം​ ​കെ.​ടി.​ഡി.​സി​ ​ഗ്രാ​ന്റ് ​ചൈ​ത്ര​ത്തി​ൽ​ ​ന​ട​ക്കു​മെ​ന്ന് ​മ​ന്ത്റി​ ​ഡോ.​ആ​ർ​ ​ബി​ന്ദു​ ​വാ​ർ​ത്താ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​റി​യി​ച്ചു.​ ​പ്ര​ചാ​ര​ണ​ ​പ​രി​പാ​ടി​ ​ഇ​ന്ന് ​രാ​വി​ലെ​ 9.30​ന് ​മ​ന്ത്റി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​ജി​ല്ല​ക​ളി​ൽ​ ​സം​ഘ​ങ്ങ​ൾ​ ​രൂ​പീ​ക​രി​ച്ച് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​തു​ട​ർ​പ്ര​വ​ർ​ത്ത​നം​ ​ന​ട​ത്തും.​ ​ജ​ൻ​ഡ​ർ​ ​അ​വ​ബോ​ധം​ ​വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി​ ​യു​വ​ത​ല​മു​റ​യെ​ ​സ​ജ്ജ​മാ​ക്കു​ക,​ ​തി​രി​ച്ച​റി​യു​ന്ന​ ​വി​വേ​ച​ന​ങ്ങ​ളെ​ ​തി​രു​ത്തു​ക​ ​തു​ട​ങ്ങി​യ​വാ​യാ​ണ് ​ല​ക്ഷ്യം.