വിയ്യൂർ ജയിലിൽ തടവുകാരൻ ജീവനൊടുക്കാൻ ശ്രമിച്ചു

Wednesday 17 November 2021 12:45 AM IST

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ തടവുകാരൻ കഴുത്തിൽ പരിക്കേൽപ്പിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഇടുക്കി പീരുമേട് വാഗമൺ സ്വദേശി പത്തിരിക്കൽ സജനാണ് (56) ആത്മഹത്യക്ക് ശ്രമിച്ചത്.
മൂർച്ചയേറിയ ഉളി ഉപയോഗിച്ചാണ് പ്രതി ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ജയിൽ അധികൃതർ പറഞ്ഞു. രാവിലെയായിരുന്നു സംഭവം. കാർപെൻഡർ വിഭാഗത്തിലാണ് സജന് ജോലി. ജോലിക്കിടയിൽ മൂർച്ചയേറിയ ഉളി ഉപയോഗിച്ച് കഴുത്തിൽ മുറിവേൽപ്പിക്കുകയായിരുന്നു. 2019ലാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്നും വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.
പരോൾകാലത്ത് വീട്ടിലെത്തിയ സജൻ ഉപദ്രവിക്കുന്നതായി കാട്ടി വീട്ടുകാർ പൊലീസിന് പരാതി നൽകിയിരുന്നു. പരോൾ ലഭിക്കില്ലെന്ന ആശങ്കയാവാം ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് പൊലീസ് കരുതുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച സജൻ അപകടനില തരണം ചെയ്തതായി ജയിൽ അധികൃതർ അറിയിച്ചു.

Advertisement
Advertisement