പുണ്യം പൂങ്കാവനം പദ്ധതി 11-ാം വർഷത്തിലേക്ക്
Wednesday 17 November 2021 12:52 AM IST
ശബരിമല : അയ്യപ്പസ്വാമിയുടെ പൂങ്കാവനത്തെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനായി ആവിഷ്‌കരിച്ച പുണ്യം പൂങ്കാവനം പദ്ധതി പത്തു വർഷം പൂർത്തിയാക്കിയതിന്റെ ഉദ്ഘാടനം സന്നിധാനത്തെ വലിയ നടപ്പന്തലിൽ ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. ശബരിമലയെ ശുചിയായി സൂക്ഷിക്കുക, തീർത്ഥാടനകാലത്ത് ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ പ്രകൃതിക്ക് ഹാനികരമാകുന്നത് തടയുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. 2011ൽ ഐ.ജി പി.വിജയന്റെ മനസ്സിൽ ഉദിച്ച ആശയമാണ് പുണ്യം പൂങ്കാവനം പദ്ധതി. മാലിന്യങ്ങൾ വനമേഖലയിലെ ആവാസ വ്യവസ്ഥയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുണ്ട്. ഇത് ഫലപ്രദമായി തടയുന്നതിന് ആവശ്യമായ ബോധവൽക്കരണം തീർത്ഥാടകരിൽ എത്തിക്കാനും പദ്ധതി സഹായകരമായി.