'നിർഭയ' പദ്ധതി ഉടൻ

Wednesday 17 November 2021 12:53 AM IST

തിരുവനന്തപുരം: യാത്രാവേളയിൽ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പു വരുത്തുന്ന 'നിർഭയ' പദ്ധതി ഉടൻ നടപ്പിലാക്കാൻ മന്ത്രി ആന്റണി രാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. എല്ലാ പൊതു വാഹനങ്ങളിലും ലൊക്കേഷൻ ട്രാക്കിംഗ് സിസ്റ്റവും എമർജൻസി ബട്ടനും സ്ഥാപിച്ച് 24 മണിക്കൂറും നിരീക്ഷണത്തിലാക്കും. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ സഹകരണത്തോടെ സംസ്ഥാന മോട്ടോർ വാഹന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.