ചേന്നം പുത്തൂർ കോളനിയിൽ വീട് ഇടിഞ്ഞുവീണു

Wednesday 17 November 2021 12:54 AM IST

തെങ്ങമം: ചേന്നംപുത്തൂർ കോളനി നിവാസികളുടെ ആശങ്കയ്ക്ക് ആക്കം കൂട്ടി കോളനിയിലെ വീട് ഇടിഞ്ഞു വീണു. കോളനിവാസികൾ ദുരിതാശ്വാസ ക്യാമ്പിലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഓടിട്ട് വാർത്ത ഇടുങ്ങിയ വീടുകൾ ജീർണിച്ച അവസ്ഥയിലാണ്. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന അവസ്ഥ കോളനിക്കാരുടെ ജീവന് ഭീഷണിയാണെന്ന് കേരള കൗമുദി പലതവണ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴത്തെ മഴയിലും ഭീതി വർദ്ധിച്ചപ്പോൾ ക്യാമ്പുകളിലേക്ക് പോയതാണിവർ. ഇന്നലെയും കോളനിയിലെ ദുരവസ്ഥ കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പഞ്ചായത്തധികൃതരും റവന്യു അധികൃതരും സ്ഥലത്തെത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ക്യാമ്പിലെത്തി കോളനിക്കാരെ കണ്ടു സ്ഥിതിഗതികൾ വിലയിരുത്തി.