വാർഷിക പൊതുയോഗം സംഘടിപ്പിച്ചു

Wednesday 17 November 2021 12:05 AM IST

നിലമ്പൂർ: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ നിലമ്പൂർ യൂണിറ്റ് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. വടപുറം വാസ് അറീനയിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അനസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.എച്ച്.സമദ് ആമുഖ പ്രഭാഷണവും നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം മുഖ്യപ്രഭാഷണവും നടത്തി.മമ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ശ്രീനിവാസൻ ,വൈസ് പ്രസിഡന്റ് ടി.പി.ഉമൈമത്ത്,​ ജില്ലാ വർക്കിംഗ് പ്രസിഡന്റ് സ്‌കറിയ കിനാതോപ്പിൽ ,​ യൂണിറ്റ് സെക്രട്ടറി പി.മോഹനൻ ,​ പി.എ. അനീഷ്, അബ്ബാസ്,​ തുടങ്ങിയവർ പ്രസംഗിച്ചു. ഡോ. ഷിനാസ് ബാബുവിനെ ചടങ്ങിൽ ആദരിച്ചു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.