അഭിഭാഷകൻ ഓഫീസിൽ മരിച്ച നിലയിൽ

Tuesday 16 November 2021 11:04 PM IST

കൊച്ചി: ഹൈക്കോടതി അഭിഭാഷകൻ കാലടി ഒക്കൽ 'ശ്രീശങ്കര'യിൽ പ്രകാശ് ജനാർദ്ദനനെ (54) ഓഫീസിൽ മരിച്ച നിലയിൽ കണ്ടെത്തി. വീട്ടിലെത്താൻ വൈകിയതിനെ തുടർന്ന് ഭാര്യ ഓഫീസിലെ സഹപ്രവർത്തകനെ ഫോണിൽ വിളിച്ച് അന്വേഷിച്ചു. ഇയാൾ ഹൈക്കോടതി ജംഗ്ഷനിലെ ഇൻഫന്റ് ജീസസ് കോംപ്ലക്സിലെ ഓഫീസിലെത്തിയപ്പോഴാണ് മരണവി​വരം അറി​ഞ്ഞത്. എറണാകുളം സെൻട്രൽ പൊലീസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. ഭാര്യ: ശ്രീലേഖ. മക്കൾ: ഋത്വി​ക്ക്, നിരഞ്ജന.

Advertisement
Advertisement