സെമി ഹൈസ്പീഡ് റെയിൽ: കല്ലിടൽ പുരോഗമിക്കുന്നു

Tuesday 16 November 2021 11:11 PM IST

തിരുവനന്തപുരം: തിരുവനന്തപുരം- കാസർകോട് സെമി ഹൈസ്‌‌പീഡ് റെയിൽ പദ്ധതിയുടെ സാമൂഹ്യ ആഘാത പഠനത്തിനു മുന്നോടിയായി അലൈൻമെന്റിന്റെ അതിർത്തിയിൽ കല്ലിടുന്ന പ്രവൃത്തി പുരോഗമിക്കുന്നു. പൊളിക്കേണ്ട കെട്ടിടങ്ങൾ, ബാധിക്കപ്പെടുന്ന കുടുംബങ്ങൾ, നഷ്ടം സംഭവിക്കുന്ന വീടുകൾ-കെട്ടിടങ്ങൾ, ആഘാതം ലഘൂകരിക്കുന്നതിനുള്ള മാർഗങ്ങൾ തുടങ്ങിയവയാണ് സാമൂഹ്യആഘാത പഠനത്തിൽ കണ്ടെത്തേണ്ടത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അതിരടയാള കല്ലിടുന്നത്. കോഴിക്കോട്, മലപ്പുറം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ വൈകാതെ തുടങ്ങും. സ്‌പെഷൽ തഹസിൽദാർമാരെ നിയോഗിച്ചു. കണ്ണൂരിലാണ് ഏ​റ്റവും കുടുതൽ കല്ലിടൽ പൂർത്തിയായത്. പതിനൊന്ന് ജില്ലകളിലൂടെയാണ് പാത കടന്നുപോവുന്നത്.

റെയിൽ കടന്നുപോവുന്ന വില്ലേജുകൾ

#തിരുവനന്തപുരം

ആ​റ്റിങ്ങൽ
അഴൂർ
കരവാരം
കീഴാ​റ്റിങ്ങൽ

കുണ്ടല്ലൂർ
ആ​റ്റിപ്ര
കടകംപള്ളി
കഠിനംകുളം
കഴക്കൂട്ടം
പള്ളിപ്പുറം
വെയിലൂർ
മണമ്പൂർ
നാവായിക്കുളം
പള്ളിക്കൽ

# കൊല്ലം

ആദിച്ചനല്ലൂർ
ചിറക്കര
ഇളമ്പല്ലൂർ
കല്ലുവാതുക്കൽ
കൊ​റ്റൻകര
മീനാട്
മുളവന
പാരിപ്പള്ളി
തഴുത്തല
തൃക്കോവിൽവട്ടം
വടക്കേവിള
പവിത്രേശ്വരം
കുന്നത്തൂർ
പോരുവഴി
ശാസ്താംകോട്ട

# പത്തനംതിട്ട
കടമ്പനാട്
പള്ളിക്കൽ
പന്തളം
ആറന്മുള

കല്ലൂപ്പാറ
കുന്നന്താനം

ഇരവിപേരൂർ
കവിയൂർ
കോയിപ്രം

# ആലപ്പുഴ

മുളക്കുഴ
വെൺമണി
നൂറനാട്
പാലമേൽ

#കോട്ടയം
മടപ്പള്ളി
തോട്ടക്കാട്
വാകത്താനം
ഏ​റ്റുമാനൂർ
മുട്ടമ്പലം
നാട്ടകം
പനച്ചിക്കാട്
പേരൂർ
പെരുമ്പൈക്കാട്
പുതുപ്പള്ളി
വിജയപുരം
കാണക്കാരി
കുറുവിലങ്ങാട്
കടുത്തുരുത്തി
മൂലക്കുളം
നീഴൂർ

#എറണാകുളം
ആലുവ ഈസ്​റ്റ്
അങ്കമാലി
ചെങ്ങമനാട്
ചൊവ്വര
കീഴ്മാട്
നെടുമ്പാശേരി
പാറക്കടവ്
കാക്കനാട്
കുരീക്കാട്
തിരുവാങ്കുളം
കിഴക്കമ്പലം
കുന്നത്തുനാട്
പുത്തൻകുരിശ്
തിരുവാണിയൂർ
മനീട്
പിറവം

#തൃശൂർ

ആലത്തൂർ
ആളൂർ
അന്നല്ലൂർ
കടുകു​റ്റി
കല്ലേ​റ്റുംകര
കല്ലുർ തെക്കുമ്മുറി
താഴെക്കാട്

ചെമ്മൻതിട്ട
ചിറനെല്ലൂർ
ചൂണ്ടൽ
ചൊവ്വന്നൂർ
എരനല്ലൂർ
പഴഞ്ഞി
പോർക്കുളം
ആനന്ദപുരം

കടുപ്പശ്ശേരി
മാടായിക്കോണം
മുരിയാട്
പൊറത്തിശ്ശേരി
അഞ്ഞൂർ
അവണൂർ
ചേർപ്പ്
ചെവ്വൂർ
ചൂലിശ്ശേരി
കൈപ്പറമ്പ്
കണിമംഗലം
കൂർക്കഞ്ചേരി
കു​റ്റൂർ
ഊരകം
പല്ലിശ്ശേരി
പേരമംഗലം
പൂങ്കുന്നം
തൃശൂർ
വെങ്ങിണിശ്ശേരി
വിയ്യൂർ

#മലപ്പുറം
ആലങ്കോട്
കാലടി
തവനൂർ
വട്ടംകുളം
അരിയല്ലൂർ
നെടുവ
വള്ളിക്കുന്ന്
നിറമരുതൂർ
പരിയാപുരം
താനാളൂർ
താനൂർ
തലക്കാ
തിരുനാവായ
തിരൂർ
തൃക്കണ്ടിയൂർ

# കോഴിക്കോട്

ബേപ്പൂർ
കരുവൻതിരുത്തി
കസബ
നഗരം
പന്നിയങ്കര
പുതിയങ്ങാടി
ചേമഞ്ചേരി
ചെങ്ങോട്ടുകാവ്
ഇരിങ്ങൽ
മൂടാടി
പന്തലായിനി
പയ്യോളി
തിക്കോടി
വിയ്യൂർ
അഴിയൂർ
ചോറോട്
നടക്കുതാഴ
ഒഞ്ചിയം
വടകര

#കണ്ണൂർ
ചേലോറ
ചെറുകുന്ന്
ചിറക്കൽ
എടക്കാട്
കടമ്പൂർ
കണ്ണപുരം
കണ്ണൂർ
മുഴപ്പിലങ്ങാട്
പള്ളിക്കുന്ന്
പാപ്പിനിശ്ശേരി
വളപട്ടണം
ഏഴോം
കുഞ്ഞിമംഗലം
മാടായി
പയ്യന്നൂർ
ധർമ്മടം
കോടിയേരി
തലശ്ശേരി
തിരുവങ്ങാടി

#കാസർകോട്
അജാനൂർ
ചെറുവത്തൂർ
ഹോസ്ദുർഗ്
കാഞ്ഞങ്ങാട്
കോട്ടിക്കുളം
മണിയാട്ട്
നീലേശ്വരം
പള്ളിക്കര
പേരോൽ
പീലിക്കോട്
തൃക്കരിപ്പൂർ നോർത്ത്
തൃക്കരിപ്പൂർ സൗത്ത്
ഉദിനൂർ
ഉദുമ
കളനാട്
കുഡ്ലു
തളങ്കര